മനാമ:  കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റിയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ ആദ്യ സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ഏറ്റെടുക്കുകയും നാട്ടില്‍ അത് കൈമാറുകയും ചെയ്തു. 

കൊയിലാണ്ടി നന്തി സ്വദേശിയായ മുഹമ്മദ് സെന്‍ഹാന്‍ എന്ന കുട്ടിക്ക് വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വേണ്ടി സെന്‍ഹാന്‍ ചികിത്സാ സഹായ കമ്മിറ്റി അംഗം വി. കെ. കെ. ഉമ്മര്‍ പ്രസ്തുത സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഗിരീഷ് കാളിയത്തില്‍ നിന്നും ഏറ്റുവാങ്ങി. 

കൊയിലാണ്ടി ചാപ്റ്റര്‍ ചെയര്‍മാന്‍ എ. അസീസ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി റഷീദ് മൂടാടി, ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഹനീഫ് കടലൂര്‍, വൈസ് പ്രസിഡന്റ് ജബ്ബാര്‍ കുട്ടീസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലത്തീഫ് കൊയിലാണ്ടി, ഫൈസല്‍ ഈയഞ്ചേരി, പത്താം വാര്‍ഷിക ചാരിറ്റി കമ്മിറ്റി കണ്‍വീനര്‍ ഫാറൂഖ് ബോഡിസോണ്‍ എന്നിവര്‍ പങ്കെടുത്തു.