oiccമനാമ: ശിവഗിരി മഠത്തിന്റെ മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തില്‍ ഒഐസിസി ഗ്ലോബല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. 

ശ്രീനാരായണ ഗുരുദേവന്‍ നേരിട്ട് തിരഞ്ഞെടുത്ത ശിഷ്യന്‍ എന്ന നിലയില്‍ എക്കാലവും സ്വാമി ജനങ്ങളുടെ ഹൃദയത്തില്‍ നിലനില്‍ക്കും. ഗുരുദേവ ദര്‍ശങ്ങളെ ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ അക്ഷീണ പ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു സ്വാമി. ദീര്‍ഘകാലം ശിവഗിരി മഠത്തിന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം എല്ലാ വിഭാഗം ജനങ്ങളെയും ശിവഗിരി മഠത്തോട് അടുപ്പിക്കാന്‍ സാധിച്ചുവെന്നും അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.