Bahrain

മനാമ: സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ വലിയ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. റോജന്‍ രാജന്‍ പെരുന്നാള്‍ കൊടിയേറ്റി. 

പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മദിനമായ ജൂണ്‍ 28 ന് ഇടവക പെരുന്നാള്‍ ആയി കൊണ്ടാടുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. പെരുന്നാളിന് മുന്നോടി ആയി നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനുകള്‍ക്ക് ഇടവക വികാരി റവ. ഫാ റോജന്‍ രാജന്‍, ക്‌നാനായ ഇടവക വികാരി റവ. ഫാ. നോബിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കും