മനാമ: ബഹ്റൈന്‍ അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയറിലെ കോവിഡ് മുന്‍നിര പോരാളികളെ ഡോമിനോസ് പിസയുടെ അഭിമുഖ്യത്തില്‍ ആദരിച്ചു. രാജ്യത്തു കോവിഡ് പ്രതിരോധവുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയറിലെ നഴ്സുമാര്‍ക്കും ആദരവ് ലഭിച്ചത്. രാജ്യത്തു കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സേവനങ്ങളില്‍ അല്‍ ഹിലാല്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ഒരു ലക്ഷത്തോളം പേര്‍ക്ക് കോവിഡ് പരിശോധന നടത്തുകയും ചെയ്തു. സമൂഹത്തിന്റെ അഭിമാനമായ മുന്‍നിരപോരാളികളെ ആദരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അല്‍ ഹിലാല്‍ ഗ്രൂപ്പ് സി ഇ ഓ ഡോ. ശരത് ചന്ദ്രന്‍ പ്രതികരിച്ചു.