മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ഡേ ആഘോഷ പരിപാടികള്‍ ജൂലൈ രണ്ടിനു നടക്കും. ഓണ്‍ലൈന്‍ പരിപാടികള്‍ യൂട്യൂബ്, ഫേസ്ബുക് പ്ലാറ്റുഫോമുകളില്‍ സംപ്രക്ഷേപണം ചെയ്യും.

അതോടൊപ്പം അംഗങ്ങള്‍ക്കായി കോവിഡ് പ്രോട്ടോകോളുകള്‍ക്ക് അനുസൃതമായി ഒരുമയുടെ ആഘോഷം എന്ന പേരില്‍ ബിരിയാണി ഫെസ്റ്റും സംഘടിപ്പിക്കുമെന്നു കണ്‍വീനര്‍  റോയ് ജോസഫ് അറിയിച്ചു.