മനാമ: പുതുതായി ചുമതല ഏറ്റെടുത്ത കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരന്‍ എം. പി യെ ഒഐസിസി, ഇന്‍കാസ് നേതാക്കള്‍ സന്ദര്‍ശിച്ചു ആശംസകള്‍ അറിയിച്ചു. ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം ഹാരാര്‍പ്പണം നടത്തി.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഒഐസിസി, ഇന്‍കാസ് നേതാക്കന്മാര്‍ ആയ ഗ്ലോബല്‍ വൈസ് പ്രസിഡന്റ്  അഹമ്മദ് പുളിക്കല്‍, ദുബായ് ദേശീയ പ്രസിഡന്റ് മഹാദേവന്‍ വാഴശേരി, ജിദ്ദ റീജണല്‍ കമ്മറ്റി പ്രസിഡന്റ് കെ. ടി. എ മുനീര്‍, ദമാം റീജണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഒഐസിസി ഗ്ലോബല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത്, ഗ്ലോബല്‍ സെക്രട്ടറി ചന്ദ്രന്‍ കല്ലട എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

പുതിയ കെ പി സി സി പ്രസിഡന്റിന്റെ നിയമനത്തില്‍ എ ഐ സി സി യെ അഭിനന്ദിക്കുന്നതായും മലയാളികളായ കോണ്‍ഗ്രസ് പ്രവത്തകരുടെ സന്തോഷവും പ്രവാസി സംഘടനയായ ഒഐസിസി, ഇന്‍കാസ് ന്റെ പൂര്‍ണ്ണ പിന്തുണയും നേതാക്കള്‍ പുതിയ കെ പി സി സി പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തു.