മനാമ: ബഹ്റൈന്‍ ഒഐസിസിയുടെ നേതൃത്വത്തിന്‍ അടൂര്‍ ഏറത്ത് പഞ്ചായത്തില്‍ മുരുകന്‍കുന്ന് പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എന്‍ കണ്ണപ്പന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.

ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ഡി രാജിവ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൂസന്‍, ശശികുമാര്‍ ,മറിയാമ്മ തരകന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ സി മനോജ്, മുരളീ മോഹനന്‍, ചൂരക്കോട് ഉണ്ണികൃഷ്ണന്‍, ടോം തങ്കച്ചന്‍, ബിധുന്‍ ബാബു, സാജന്‍ തടത്തില്‍, എബി നടക്കാവില്‍, ബി രാജന്‍, ബാബു കല്ലുംപുറം, ബിനു എന്നിവര്‍ പ്രസംഗിച്ചു.