മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) അറിയപെടുന്നവരുടെയും അറിയാതെ പോയവരുടെയും സാഹിത്യാഭിരുചികളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പനയോല എന്ന ഡിജിറ്റല്‍ മാഗസിന് തുടക്കം കുറിച്ചു. ഇതിലൂടെ നൂറിലധികം അംഗങ്ങള്‍ക്കാണ് അവരുടെ കഴിവ് പ്രകടിപ്പിക്കാന്‍ സാധിച്ചത്. 

മുന്നൂറിലേറെപ്പേരുടെ സാന്നിധ്യത്തില്‍ സൂം പ്ലാറ്റ് ഫോമിലൂടെ നടന്ന പനയോലയുടെ പ്രകാശനകര്‍മ്മം പ്രവാസ സാഹിത്യരംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായി. പ്രശസ്ത എഴുത്തുകാരന്‍ വൈശാഖന്‍ മുഖ്യ അതിഥിയായി പങ്കെടുത്ത പ്രകാശന ചടങ്ങില്‍ പി.വി.രാധാകൃഷ്ണപിള്ള, മീരാ രവി, ഡോ. മോഹന്‍ മേനോന്‍, എം.കെ.രഞ്ജിത്, ശ്രീദേവി മധു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.