മനാമ: റമദാനോടനുബന്ധിച്ച് ദിശ സെന്റര്‍ 'എന്റെ റമദാന്‍ അനുഭവങ്ങള്‍' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം സുജ ആനന്ദ്, രണ്ടാംസമ്മാനം ഗീത സി മേനോന്‍ എന്നിവര്‍ കരസ്ഥമാക്കി. 

സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള വ്യത്യസ്ത ആദര്‍ശാശയങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ പ്രവാസ ലോകത്ത് എത്തിയപ്പോള്‍ മാത്രം റമദാനെ കുറിച്ചും നോമ്പിനെ കുറിച്ചും മനസ്സിലാക്കിയവര്‍ ധാരാളമാണ്. പലര്‍ക്കും റമദാന്‍ അനുഭൂതിയും ആവേശവുമാണ് എന്ന് മത്സരാര്‍ത്ഥികള്‍ അഭിപ്രായപെട്ടു. ദിശ ഡയരക്റ്റര്‍ അബ്ദുല്‍ ഹഖ്, ജമാല്‍ ഇരിങ്ങല്‍, ഷംല ശരീഫ്, സമീറ നൗഷാദ് എന്നിവര്‍ സമ്മാനവിതരണത്തിന്ന് നേതൃത്വം നല്‍കി.