മനാമ: ബഹ്റൈനില്‍ കോവിഡ് 19 മരണനിരക്കില്‍ വന്‍ വര്‍ധനവ്. തിങ്കളാഴ്ച 28 പേരാണ് മരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും പേര്‍ ഒരു ദിവസം മരണമടയുന്നത്.

മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്തു 848 ആയി.      

നിലവില്‍ 22,314 പേര്‍ ചികിത്സയിലുണ്ട്. 170 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,94,885 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.