മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്), ഒരു നൂതന സംരംഭവുമായി മറ്റു സംഘടനകള്‍ക്ക് മാതൃകയാവുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സാഹിത്യാഭിരുചികളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പനയോല എന്ന ഡിജിറ്റല്‍ മാഗസിന് തുടക്കം കുറിക്കുകയാണ് പാക്ട് ബഹ്‌റൈന്‍. 

മെയ് 28 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സൂം പ്ലാറ്റ് ഫോമിലൂടെയാണ് പനയോലയുടെ പ്രകാശനകര്‍മ്മം നടക്കുക. പ്രശസ്ത എഴുത്തുകാരന്‍ വൈശാഖന്‍ മുഖ്യ അതിഥിയായി എത്തുന്ന പ്രകാശന ചടങ്ങില്‍ പി.വി.രാധാകൃഷ്ണപിള്ള, മീരാ രവി, ഡോ. മോഹന്‍ മേനോന്‍, എം.കെ.രഞ്ജിത് തുടങ്ങിയ പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് പാക്ട് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു.