മനാമ: രണ്ടാം ഇടതുപക്ഷജനാധിപത്യ മുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ മെയ് 20 വ്യാഴാഴ്ച ബഹ്‌റൈന്‍ നവകേരളയുടെ വനിതാ വേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പായസവും മധുരങ്ങളും വിതരണം ചെയ്തുകൊണ്ട് വിവിധ മേഖലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഹമദ് ടൗണ്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നപരിപാടിക്ക് നവകേരളാ കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സുഹൈല്‍, ബിജു ജോണ്‍, മേഖലാ സെക്രട്ടറി ശ്രീജിത്ത് മൊകേരി, സല്‍മാബാദ് യൂനിറ്റ് സെക്രട്ടറി പവിത്രന്‍, അസീസ് ഏഴംകുളം, രാമദാസ്, ജിഷ ശ്രീജിത്ത്, പ്രിയേഷ്, ബിനോയി, രജീഷ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

ഹൂറ/മുഹറഖ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് കോര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മൂതല, മേഖല സെക്രട്ടറി പ്രവീണ്‍, കോര്‍ഡിനേഷന്‍ കമ്മറ്റി അംഗം ജയന്‍, ഷിദ പ്രവീണ്‍, ലസി ജയന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. മനാമ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് നവകേരള സെക്രട്ടറി റെയ്‌സണ്‍ വര്‍ഗീസ്, മേഖല സെക്രട്ടറി രജീഷ് പട്ടാഴി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. 

കേരളത്തിലെ ജനങ്ങളോടൊപ്പം തന്നെ ലോകമെമ്പാടുമുള്ള പ്രവാസി സഹോദരങ്ങളും ഈ ചരിത്ര വിജയത്തില്‍ അത്യധികം ആഹ്ലാദത്തിലാണ്. പ്രവാസികളോടും കുടുംബങ്ങളോടും കഴിഞ്ഞ സര്‍ക്കാര്‍ കാണിച്ച കരുതലും സ്‌നേഹവും ഇരട്ടിയായി തുടരുമെന്നും ബഹ്റൈന്‍ നവകേരള കോര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മുതലയും നവകേരള സെക്രട്ടറി റെയ്‌സണ്‍ വര്‍ഗീസും പറഞ്ഞു.