മനാമ: ദാറുല്‍ ഈമാന്‍ മദ്‌റസകളുടെ പുതിയ വര്‍ഷത്തെ അധ്യയനം ജൂണ്‍ ആദ്യ വാരത്തില്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അധ്യക്ഷന്‍ ഇ.കെ സലീം അറിയിച്ചു. ഖുര്‍ആന്‍ പാരായണം, മനപ്പാഠം, പാരായണ നിയമങ്ങള്‍, അറബി, മലയാളം ഭാഷാ പഠനം, ഇസ്ലാമിക ചരിത്രം, പ്രവാചക ജീവിതം, ഹദീസ്, സ്വഭാവ രൂപീകരണം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. 

മലയാളം, അറബി ഭാഷകളിലുള്ള പരിശീലനവും ഖുര്‍ആന്‍ പഠനത്തിന് നല്‍കുന്ന പ്രാധാന്യവും നിരവധി വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. മനാമ, റിഫ കാമ്പസുകളിലൂടെ കോവിഡ് കാലത്ത് പ്രത്യേക ഓണ്‍ലൈന്‍ പഠനം ശാസ്ത്രീയമായി നല്‍കിക്കൊണ്ടിരിക്കുന്നു. ഇരു കാമ്പസുകളിലേക്കും നാല് വയസ്സ് പൂര്‍ത്തിയായ കുഞ്ഞുങ്ങള്‍ (കെ.ജി ലോവര്‍) മുതല്‍ എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 36513453 (മനാമ), 34026136 (റിഫ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.