മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ദിശ സെന്ററുമായി സഹകരിച്ച് സൗഹൃദ സന്ദര്‍ശനം നടത്തി. വ്യത്യസ്ത മതങ്ങള്‍ തമ്മിലെ ആശയ സംവാദങ്ങളിലൂടെയും പരസ്പര സന്ദര്‍ശനങ്ങളിലൂടെയും മാത്രമേ സൗഹൃദങ്ങള്‍ പങ്കിടുവാനും തെറ്റിധാരണകള്‍ അകറ്റുവാനും സാധിക്കുകയുള്ളൂ. 

കാലഘട്ടം തേടികൊണ്ടിരിക്കുന്ന സ്‌നേഹം ഊട്ടിയുറപ്പിക്കുവാന്‍ ഇത്തരം സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് സാധിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ.സാം ജോര്‍ജുമായി ഫ്രണ്ട്‌സ് ഭാരവാഹികള്‍ കൂടി കാഴ്ച നടത്തിയത്. പ്രസിഡണ്ട് ജമാല്‍ ഇരിങ്ങല്‍, ദിശ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ഹഖ്, ഫ്രന്റസ് എക്‌സിക്യൂട്ടീവ് അംഗം ഗഫൂര്‍ മൂക്കുതല എന്നിവര്‍ പങ്കെടുത്തു.