മനാമ: മുഹറഖ് മലയാളി സമാജം ഈദ് ആഘോഷത്തിന്റെ ഭാഗമായി വനിതാ വേദി സംഘടിപ്പിച്ച മെഹന്തി മത്സരം മൈലാഞ്ചി മൊഞ്ച് സീസണ്‍ 1 വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം നിമ ബഷീര്‍, രണ്ടാം സ്ഥാനം ഹസീന സി, മൂന്നാം സ്ഥാനം മുഫീദ എം കെ എന്നിവര്‍ കരസ്ഥമാക്കി. 

എന്‍.ഇ.സി. സ്‌പോണ്‍സര്‍ ചെയ്ത സ്വര്‍ണ്ണനാണയം ഒന്നാം സ്ഥാനം നേടിയ വിജയിക്ക് സമ്മാനിക്കും. മെഹന്തി ഫോട്ടോയ്ക്ക് സമാജം ഫേസ്ബുക്ക് പേജിലൂടെ കൂടുതല്‍ ലൈക്കുകള്‍ നേടിയ ഷബീബ, ഫിദ അഹമ്മദ് എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. ഒട്ടേറെ പേര്‍ പങ്കെടുത്ത മെഹന്തി മത്സരം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ബാഹിറ, ഷംഷാദ്, വനിതാവേദി അംഗം നാഫിയ എന്നിവര്‍ കോഡിനേറ്റ് ചെയ്തു. വിനീത സനീഷ്, നിഷ അരുണ്‍, ഫാത്തിമത് സുമനിഷാനാ എന്നിവര്‍ മത്സരത്തിലെ ജഡ്ജസ് ആയിരുന്നു. സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍, ട്രഷറര്‍ അബ്ദുറഹ്മാന്‍ കാസര്‍ഗോഡ്, മുന്‍ പ്രസിഡന്റ് അനസ് റഹീം, മുന്‍ സെക്രട്ടറി സുജ ആനന്ദ്, എന്റര്‍ടൈമെന്റ് സെക്രട്ടറി സജീവന്‍ വടകര, മീഡിയ സെല്‍ കണ്‍വീനര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

വിജയികളെയും പ്രോഗ്രാം നേതൃത്വം നല്‍കി കോര്‍ഡിനേറ്റ് ചെയ്തവരെയും ജഡ്ജസിനെയും സമാജം പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍ അഭിനന്ദിച്ചു.