മനാമ: പാട്ടും പറച്ചിലുമായി യൂത്ത് ഇന്ത്യ ബഹ്റൈന്‍, ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നു. മെയ് 20 ന് രാത്രി 8:15 ന് സൂമില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ പലസ്തീന്‍ സപ്പോര്‍ട്ട് സൊസൈറ്റി കോര്‍ഡിനേറ്റര്‍ ഹംസ നസ്സാല്‍, സ്‌ട്രൈവ് യു കെ പ്രധിനിധി ഷഹീന്‍ കെ മൊയ്തുണ്ണി, ആര്‍ട് ആക്ടിവിസ്റ്റായ സമീര്‍ ബിന്‍സി, ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ.അനീസ് എന്നിവര്‍ പങ്കെടുക്കും.