മനാമ: കോവിഡ് മഹാമാരിയില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് മുഹറഖ് മലയാളി സമാജം, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ആക്ടിങ് ഡയറക്ടര്‍ യൂസഫ് ലോറിയെയും, വണ്‍ ഹോസ്പിറ്റാലിറ്റി മാനേജിങ് ഡയറക്ടര്‍ ആന്റണി പൗലോസിനെയും ആദരിച്ചു. സമാജത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളെ യൂസഫ് ലോറി പ്രശംസിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ അര്‍പ്പിക്കുകയും ചെയ്തു.

ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രയാസം അനുഭവിക്കുന്നവര്‍ക്കായി ഇഫ്താര്‍ കിറ്റുകള്‍ നല്‍കിയതിന് സമാജം ഭാരവാഹികള്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞു. ആദരിക്കല്‍ ചടങ്ങിലും തുടര്‍ന്ന് നടന്ന ചര്‍ച്ചയിലും മുഹറഖ് മലയാളി സമാജം രക്ഷാധികാരി എബ്രഹാം ജോണ്‍, പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍, സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍, ട്രഷറര്‍ അബ്ദുറഹ്മാന്‍ കാസര്‍ഗോഡ് എന്നിവര്‍ പങ്കെടുത്തു.