മനാമ: ഫ്രന്റസ് സോഷ്യല്‍ അസോസിയേഷന്‍ പെരുന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനായി ഈദ് സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍ ഈദ് സന്ദേശം നല്‍കി. ലോകത്തു നീതി നിഷേധിക്കപ്പെട്ടവരുടെയും അന്യായമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നവരുടെയും ഒപ്പം നില്‍ക്കാനും അവരോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും  കഴിയണമെന്ന് ഈദ് സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഫ്രന്റസ് കലാസാഹിത്യ വേദി ഒരുക്കിയ ഇശല്‍ സന്ധ്യ യുവ ഗായിക ദാന റാസിഖ് ഉദ്ഘാടനം ചെയ്തു. 

പ്രേക്ഷകര്‍ ആവശ്യപ്പെട്ട ഏതാനും ഗാനങ്ങളും ദാന റാസിഖ് ആലപിച്ചു. തുടര്‍ന്ന് നടന്ന ലൈവ് ഗാനമേളയില്‍ ശ്രീജിത്ത്, അബദുല്‍ ഗഫൂര്‍, ഫാത്തിമ ഫിദ, ഗഫൂര്‍ മൂക്കുതല, ഷാഹുല്‍ഹമീദ്, മെഹറ മൊയ്തീന്‍, ഹക്കീം താനൂര്‍, നൗഷാദ്, ഫസലുറഹ്മാന്‍, നജാഹ്, നിഷാദ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഫ്രന്റസ് ജനറല്‍ സെക്രട്ടറി എം എം സുബൈര്‍ സ്വാഗതവും കലാസാഹിത്യ വേദി കണ്‍വീനര്‍ അലി അഷ്‌റഫ് നന്ദിയും പറഞ്ഞു. എ എം ഷാനവാസ്, ഷാജി, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.