മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബി. ഡി. കെ) ബഹ്റൈന്‍ ചാപ്റ്റര്‍, കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തിയ ക്യാമ്പില്‍ ബി ഡി കെ ബഹ്റൈന്‍ വൈസ് പ്രസിഡണ്ട് സുരേഷ് പുത്തന്‍ വിളയില്‍ 47-ാം രക്തദാനവും ജോയിന്റ് സെക്രട്ടറി സിജോ ജോസ് 25-ാം രക്ത ദാനവും നടത്തി.

ജോയിന്റ് സെക്രട്ടറി രമ്യ ഗിരീഷ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ദമ്പതികള്‍ ഗിരീഷ് കെവി, രേഷ്മ ഗിരീഷ് എന്നിവര്‍ ഉള്‍പ്പെടെ 60 ഓളം പേര് രക്തം ദാനം ചെയ്തു.  

ബി ഡി കെ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിബിന്‍ ജോയ്, അശ്വിന്‍ രവീന്ദ്രന്‍, സുനില്‍കുമാര്‍, ശ്രീജ ശ്രീധര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന, വിവിധ രക്തദാന ക്യാമ്പുകള്‍ക്കും ബി.ഡി. കെ യുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ദീര്‍ഘകാലമായി സജീവ പങ്കുവഹിച്ചു വരുന്ന, ലേഡീസ് വിംഗ് കണ്‍വീനര്‍ സ്മിത സാബുവിന് ക്യാമ്പിന്റെ സമാപനത്തില്‍ യാത്രയയപ്പ് നല്‍കി.