മനാമ: ഫ്രന്റസ് സോഷ്യല്‍ അസോസിയേഷന്‍ ബഹറൈന്‍ പ്രവാസികള്‍ക്കായി നടത്തുന്ന റമദാന്‍ മജ്ലിസ് മെയ് ഒന്നിന് ഉച്ചക്ക് ഒരു മണിക്ക് പ്രമുഖ പണ്ഡിതനും വിഷന്‍ 2026 ജന. സെക്രട്ടറിയുമായ ടി ആരിഫലി ഉദ്ഘാടനം ചെയ്യും.

സൂം ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോം വഴി  നടക്കുന്ന പരിപാടിയില്‍ ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷത വഹിക്കും. കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരായ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍, ഉസ്താദ് ഹാഫിദ് അബ്ദുശുക്കൂര്‍ ഖാസിമി എന്നിവര്‍ വിവിധ സെഷനുകളിലായി സംബന്ധിക്കും.

ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 33604327 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.