മനാമ: ബഹ്റൈന്‍ കേരളീയ സമാജം കേരള നിയമസഭ തെരഞ്ഞെടുപ്പിലെ വിജയികളെ പ്രവചിക്കുന്നതിന് 'പ്രെഡിക്റ്റ് ഇറ്റ്' എന്ന ഇലക്ഷന്‍ പ്രവചന മത്സരം നടത്തുന്നു. കേരളത്തിന്റെ സമകാലിക രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്ത് സ്ഥാനാര്‍ത്ഥികളെ  വിലയിരുത്തി ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന മുന്നണിയെ പ്രവചിക്കാമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മേയ് ഒന്ന് ശനിയാഴ്ച രാത്രി എട്ടു മണിക്ക് മുന്‍പ് ഇതോടൊപ്പം കൊടുത്തിട്ടുള്ള ലിങ്കില്‍ നിങ്ങളുടെ പ്രവചനങ്ങള്‍ രേഖപ്പെടുത്താം. ഏറ്റവും കൃത്യതയാര്‍ന്ന പ്രവചനം നല്‍കുന്ന വ്യക്തിക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുന്നതാണ്. ലിങ്ക് സമാജം ഫെയ്സ് ബുക്ക് പേജിലും ലഭ്യമാണ്. ലിങ്ക് https://bkseportal.com/prediction/2021.html