abdurahimanമനാമ: ബഹ്റൈന്‍ നവകേരള മുന്‍ സെക്രട്ടറിയും കോര്‍ഡിനേഷന്‍ കമ്മറ്റി അംഗവുമായ എസ് വി ബഷീറിന്റെ പിതാവ് എസ് വി അബ്ദുറഹ്മാന്‍ മാസ്റ്ററുടെ വിയോഗത്തില്‍ ബഹ്റൈന്‍ നവകേരള അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.

വടകരയിലെയും, കോട്ടക്കലിലെയും സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്നു എസ്.വി. അബ്ദുറഹിമാന്‍ മാസ്റ്റര്‍. വിവിധ കാലയളവില്‍ ഒട്ടനവധി സംഘടനകളുടെ ഭാരവാഹിത്വം അദ്ദേഹം വഹിച്ചിട്ടുണ്ട്. വളയം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്. ഭാര്യ: ഖദീജ, മക്കള്‍: എസ് വി ബഷീര്‍ (ബഹ്റൈന്‍ നവകേരള മുന്‍ സെക്രട്ടറി- കോര്‍ഡിനേഷന്‍ കമ്മറ്റി അംഗം), എസ് വി ജലീല്‍ (ബഹ്റൈന്‍ കെഎംസിസി മുന്‍ സംസ്ഥാന പ്രസിഡന്റ്), സുഹറ, ഷാഹിന,

ബഹ്‌റൈന്‍ നവകേരള കോര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മൂതല, പ്രസിഡന്റ് ഇ.ടി.ചന്ദ്രന്‍, സെക്രട്ടറി റെയ്‌സണ്‍ വര്‍ഗീസ്, ലോക കേരള സഭാംഗം ബിജു മലയില്‍, കോര്‍ഡിനേഷന്‍ അസി.സെക്രട്ടറി ജേക്കബ് മാത്യു, മറ്റ് കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങളും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി. സി.പി.ഐ യുടെ മുതിര്‍ന്ന നേതാക്കളായ സഖാക്കള്‍ ബിനോയ് വിശ്വം എം.പി, സത്യന്‍ മെകേരി, കെ.ഇ.ഇസ്മയില്‍, ഇ.കെ.വിജയന്‍ എം.എല്‍.എ, സി.എന്‍.ചന്ദ്രന്‍, പി .പി .സുനീര്‍ തുടങ്ങിയവരും എം.എല്‍.എ മാരായ സി.കെ.നാണു, മാണി.സി. കാപ്പന്‍ എന്നിവരും ചലച്ചിത്ര പിന്നണി ഗായകനായ വി.ടി.മുരളിയും അബ്ദുറഹിമാന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.