chമനാമ: ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി എച്ച് സെന്ററിന് വേണ്ടി സി എച്ച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ഏപ്രില്‍ 11 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കോഴിക്കോട് വെച്ച് നടക്കുമെന്നു ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു. 

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന യൂണിറ്റ് അത്യാധുനിക സംവിധാനത്തോടെയാണ് 
പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് സി എച്ച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് എസ് വി ജലീല്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കള്‍, കെഎംസിസി നേതാക്കള്‍, സി എച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും