മനാമ: അര്‍ഹതപ്പെട്ടവര്‍ക്ക് കൈത്താങ് എന്ന ലക്ഷ്യത്തില്‍ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം (ബികെഎസ്എഫ്) ബഹ്റൈനില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റമദാനോടനുബന്ധിച്ച് ആദ്യ ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം സ്വദേശി വനിതയില്‍ നിന്ന് ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്പ് ലൈന്‍ ഭാരവാഹികള്‍ സ്വീകരിച്ചു. 

ട്യൂബ്ലി ആസ്ഥാനത്ത് നടന്ന വിപുലമായ ചടങ്ങില്‍ രക്ഷാധികാരി ബഷീര്‍ അമ്പലായി, കണ്‍വീനര്‍ ഹാരിസ് പഴയങ്ങാടി, ഉപദേശക സമിതി അംഗം നജീബ് കടലായി, ജോയിന്‍ കണ്‍വീനര്‍ ലത്തീഫ് മരക്കാട്ട്, റിലീഫ് കമ്മറ്റി കണ്‍വീനര്‍ അന്‍വര്‍ കണ്ണൂര്‍, കാസിം പാടത്തകായില്‍, അസീല്‍ മുസ്തഫ, ഗംഗന്‍ തൃക്കരിപ്പൂര്‍, സലീം നമ്പ്ര, മണിക്കുട്ടന്‍, സൈനല്‍ കൊയിലാണ്ടി, നൗഷാദ് പൂനൂര്‍, സലിം അമ്പലായി, നുബിന്‍ ആലപ്പുഴ, മന്‍സൂര്‍ കണ്ണൂര്‍, റാഷിദ് കണ്ണങ്കോട്ട്, നജീബ് കണ്ണൂര്‍, ഇല്ല്യാസ് എന്നിവര്‍ പങ്കെടുത്തു. 

കേവലമൊരു വാട്ട്‌സാപ്പ് കൂട്ടായ്മയായി ആരംഭിച്ച സാമൂഹികപ്രവര്‍ത്തകരുടെ ഈ ഗ്രൂപ്പിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനായിരക്കണക്കിനു പേര്‍ക്ക് സഹായഹസ്തമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ബഷീര്‍ അമ്പലായി പറഞ്ഞു. ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തനരംഗത്തു ഇതിനോടകം നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനയായ ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറത്തെ കഴിഞ്ഞ ദിവസം ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ആദരിച്ചിരുന്നു. ഈ വര്‍ഷത്തെ റമദാന്‍ കിറ്റു വിതരണം ഇന്നലെത്തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിത്തുടങ്ങി. സഹായം ആവശ്യമുള്ളവര്‍ക്ക് 33614955, 33040446, 38899576, 33015579 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.