മനാമ: സി.ബി.എസ്.സി പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ എഴുതുന്നവര്‍ക്കായി ടീന്‍ ഇന്ത്യ ബഹ്‌റൈന്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. കൗണ്‍സിലര്‍ അമൃത രവി കുട്ടികളുമായി സംവദിച്ചു. ഷദ ഷാജി അധ്യക്ഷത വഹിച്ചു. നുസ്ഹ ഖമറുദ്ദീന്‍ സ്വാഗതവും റീഹാ ഫാത്തിമ നന്ദിയും പറഞ്ഞു. സ്വവീല്‍ ഫയാസ് ഖിറാഅത്ത് നടത്തി. 

ഓണ്‍ലൈന്‍ സൂം ആപ്പിലൂടെ നടന്ന പരിപാടിയില്‍ ടീന്‍ ഇന്ത്യ ബഹ്‌റൈന്‍ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷാജി, സമീറ നൗഷാദ്, ഷൈമില, ശബീഹ ഫൈസല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.