മനാമ: ബഹ്‌റൈന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലും അപ്പോളോ കാര്‍ഡിയാക് സെന്ററുമായി ചേര്‍ന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം നടത്തുന്ന കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പിനു തുടക്കമായി. 

വ്യാഴാഴ്ച വൈകീട്ട് കെ.പി.എഫ് പ്രസിഡണ്ട് സുധീര്‍ തിരുനിലത്ത്, ആക്ടിംഗ് സെക്രട്ടറി ഫൈസല്‍ പാട്ടാണ്ടി, ട്രഷറര്‍ റിഷാദ്.വി, ക്യാമ്പ് കോഡിനേറ്റര്‍മാരായ അഖില്‍രാജ്, സവിനേഷ്, മുന്‍ പ്രസിഡണ്ട് ഗോപാലന്‍ വി.സി, സ്റ്റിയറിംഗ്കമ്മിറ്റി കണ്‍വീനര്‍ ജ്യോതിഷ്, വൈസ്.പ്രസിഡണ്ട് ജമാല്‍ കുറ്റിക്കാട്ടില്‍,, എക്‌സിക്യുട്ടീവ് കമ്മറ്റി മെമ്പര്‍മാരായ ഹരീഷ്, ജിതേഷ് ടോപ് മോസ്റ്റ്, ശശി അക്കരാല്‍, അനില്‍കുമാര്‍, പ്രജിത്ത് ചേവങ്ങാട്ട്, ജോണി താമരശ്ശേരി, അഷ്‌റഫ് തുടങ്ങിയവരുടെ നിയന്ത്രണത്തില്‍ തുടങ്ങിയ ക്യാമ്പ് ബഹ്‌റൈന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാരും, സിസ്റ്റര്‍മാരും, ടെകനീഷ്യന്‍മാരും, സഹായികളും ചേര്‍ന്ന് ഇരുപതില്‍പരം രജിസ്റ്റര്‍ ചെയ്തയാളുകളെ പരിശോധിച്ച് വേണ്ട ചികിത്സാ നിര്‍ദേശങ്ങളും മറ്റും നല്‍കി. 

ക്യാമ്പുമായി സഹകരിച്ച എല്ലാ ആളുകള്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം, തുടര്‍ന്നുള്ള ദിവസങ്ങളിലും മികച്ച രീതിയില്‍ ക്യാമ്പ് നടത്തി കൊണ്ടു പോകുവാന്‍ എല്ലാവരും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി ഫോറം ഭാരവാഹികള്‍ അറിയിച്ചു.

കോവിഡ് ബാധിച്ചോ മറ്റോ ഹൃദ്രോഗ സാധ്യത സംശയിക്കുന്നവര്‍ക്ക് ക്യാമ്പ് കോഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണെന്നും പ്രസിഡണ്ട് സുധീര്‍ തിരുനിലത്ത് അറിയിച്ചു. വെള്ളി, ശനി ഒഴികെയുള്ള ഏപ്രില്‍ 1 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 6 മണി മുതല്‍ 8 മണി വരെയാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്.