മനാമ:  ദാറുല്‍ ഈമാന്‍ വനിതാവിംഗ് കേരള വിഭാഗം മനാമ ഏരിയ പ്രവര്‍ത്തകര്‍ക്കായി ഓണ്‍ ലൈന്‍ പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാത്രി 7.15 സൂം പ്ലാറ്റ്‌ഫോം വഴി നടത്തുന്ന പരിപാടിക്ക് ദാറുല്‍ ഈമാന്‍ മലയാളം വിഭാഗം ജനറല്‍ സെക്രട്ടറി സുബൈര്‍ എം.എം. നേതൃത്വം നല്‍കും. 

'ജദ്ദിദൂ ഈമാനകും ' എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന പരിപാടിയെ പറ്റി കൂടുതല്‍ അറിയുവാന്‍ 38116807 ,33538916 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.