മനാമ: പ്രവാസി സമൂഹത്തിനിടയില്‍ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്ന ആളുകള്‍ക്ക് ആശ്വാസമായി രൂപം കൊണ്ട പലിശ വിരുദ്ധ സമിതി ജമാല്‍ ഇരിങ്ങല്‍ ചെയര്‍മാനായും ദിജീഷ് കുമാര്‍ ജനറല്‍ സെക്രട്ടറി ആയും പുനഃസംഘടിപ്പിച്ചു.
മറ്റംഗങ്ങള്‍: അസ്‌കര്‍ പൂഴിത്തല (വൈസ്. ചെയര്‍മാന്‍) യോഗാനന്ദന്‍ കാശ്മിക്കണ്ടി (ജ. കണ്‍വീനര്‍), മനോജ് വടകര, ഷാജി മൂതല, ഹാരിസ് പഴയങ്ങാടി (കണ്‍വീനര്‍മാര്‍) ബദറുദ്ദീന്‍ പൂവാര്‍ (പി. ആര്‍ & മീഡിയ) നാസര്‍ മഞ്ചേരി, സലാം മമ്പാട്ടുമൂല, നിസ്സാര്‍ കൊല്ലം, സിബിന്‍ സലിം, ഷിബു പത്തനംതിട്ട, അനസ് റഹീം, ലത്തീഫ് സി. യു, ചെമ്പന്‍ ജലാല്‍, വിനു ക്രിസ്റ്റി എന്നിവര്‍ നിര്‍വ്വാഹക സമിതി അംഗങ്ങളുമാണ്.
സുബൈര്‍ കണ്ണൂര്‍ മുഖ്യ രക്ഷാധികാരിയും പി.വി.രാധാകൃഷ്ണപ്പിള്ള, പ്രിന്‍സ് നടരാജന്‍, ബിനു കുന്നന്താനം, ഹബീബ് റഹ്മാന്‍, ഫ്രാന്‍സിസ് കൈതാരത്ത്, ബഷീര്‍ അമ്പലായി, സഈദ് റമദാന്‍ നദവി എന്നിവര്‍ രക്ഷാധികാരികളും ആയിരിക്കും.
കോവിഡ് കാലത്ത് പലിശ വിരുദ്ധ സമിതി പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് അഭിമാനാര്‍ഹമായ സേവനമാണ് നടത്തിയതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പലിശ വിരുദ്ധ സമിതിയുടെ ഭാഗമായിരിക്കെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ വൈസ് ചെയര്‍മാന്‍ ടി.എം.രാജന്‍, സിക്രട്ടറി ഷാജിത് മലയില്‍, നിര്‍വാഹക സമിതി അംഗം അശോകന്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ഏറെ വില മതിക്കുന്നതായിരുന്നുവെന്ന് യോഗം
ചൂണ്ടിക്കാട്ടി.