മനാമ: കൃപേഷിന്റേയും ശരത് ലാലിന്റെയും ശുഹൈബിന്റെയും ഘാതകരെ സംരക്ഷിക്കാനും കേസ് സിബിഐക്ക് വിടുന്നത് തടയാനും കേസ് അട്ടിമറിക്കാനും വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ച കോടികള്‍ മുഖ്യമന്ത്രി തിരിച്ചടക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഒഐസിസി ബഹ്റൈന്‍ ദേശീയ കമ്മറ്റി സൂംമില്‍ സംഘടിപ്പിച്ച കൃപേഷ്, ശരത് ലാല്‍, ഷുഹൈബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസിന്റെ സമര പന്തലില്‍ നിന്നാണ് അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്തത്.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി കെസി ഫിലിപ്പ്, സെക്രട്ടറി മനു മാത്യു, ജില്ലാ പ്രസിഡന്റുമാരായ എബ്രഹാം സാമുവല്‍, ചെമ്പന്‍ ജലാല്‍, നസിം തൊടിയൂര്‍, ഫിറോസ് അറഫ, ജില്ലാ സെക്രട്ടറിമാരായ സല്‍മാനുല്‍ ഫാരിസ്, ജലീല്‍ മുല്ലപ്പള്ളി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമീം നിയന്ത്രിച്ച യോഗത്തില്‍ ഒഐസിസി ദേശീയ സെക്രട്ടറി ജവാദ് വക്കം സ്വാഗതവും നിസാര്‍ കുന്നംകുളത്തിങ്ങല്‍ നന്ദിയും പറഞ്ഞു. ഒഐസിസി നേതാക്കളായ രവി കണ്ണൂര്‍, നാസര്‍ മഞ്ചേരി, രവി സോള, സുധീപ് ജോസഫ്, മോഹന്‍ കുമാര്‍, ബിജുബാല്‍, സുനില്‍ ജോണ്‍,സിജു പുന്നവേലി, റംഷാദ് അയിലക്കാട്, സുനില്‍ ചെറിയാന്‍, സജി എരുമേലി, അലക്‌സാണ്ടര്‍ ജോര്‍ജ്, സൈഫല്‍ മീരാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.