മനാമ: ആദ്യ പുസ്തകം വെളിച്ചം കണ്ടതിന്റെ സന്തോഷത്തിലാണ് ബഹ്റൈന്‍ പ്രവാസിയായ അശ്വനി ഷാജന്‍. അശ്വനിയുടെ 'വെന്നെവർ ഇറ്റ്സ് ഡാർക്ക്'എന്ന പുസ്തകം 15 വയസുള്ള ജെമിമയുടെ കഥ പറയുന്നു.

'ബി. ടെക് ഇലക്ട്രോണിക്‌സ് പഠിക്കുമ്പോള്‍ തന്നെ എഴുത്തിനോട് എനിക്ക് അതീവ താല്പര്യം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ പിന്നീട് പഠനം സയന്‍സില്‍ നിന്ന് കലയിലേക്ക് മാറ്റി. അതുകൊണ്ട് തന്നെ മീഡിയ ആന്‍ഡ്  കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസിലായിരുന്നു ബിരുദാനന്തര പഠനം', അശ്വനി പറയുന്നു. ബഹ്‌റൈനിലെ ഏഷ്യന്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ത്ഥിനിയായ അവര്‍ ഇപ്പോള്‍ ബാംഗ്ലൂരിലെ എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ ടെക്‌നിക്കല്‍ റൈറ്ററായി ജോലി ചെയ്യുന്നു.

അശ്വനി ഷാജന്റെ പുസ്തകം പേപ്പര്‍ബാക്കിലും ഈബുക്ക് ഫോര്‍മാറ്റിലും ലഭ്യമാണ്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, കിന്‍ഡില്‍, പ്ലേസ്റ്റോര്‍ എന്നിവയില്‍ പുസ്തകം വാങ്ങാം.

ബഹ്‌റൈനില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എ. ജി ഷാജന്റെയും ഇന്ത്യന്‍ സ്‌കൂള്‍ ഗണിതശാസ്ത്ര അധ്യാപിക അനിത ഷാജന്റെയും മകളാണ് അശ്വനി. സഹോദരന്‍ അഷിത് ഷാജന്‍. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ഷാജന്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിക്കുന്നു.