മനാമ: ബഹ്‌റൈന്റെ 49മത് ദേശീയദിനാഘോഷം ഗുരുദേവ സോഷ്യല്‍ സൊസൈറ്റി (കാനൂഗാര്‍ഡന്‍) ആഘോഷിച്ചു. ജിഎസ്എസ്. അങ്കണത്തില്‍ ചെയര്മാന് കെ. ചന്ദ്രബോസ് പതാക ഉയര്‍ത്തി.
ചടങ്ങില്‍ ജി.എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മറ്റു കുടുംബാംഗങ്ങങ്ങളും പങ്കെടുത്തു. നമ്മുടെ ജനതക്ക് ബഹ്റൈന്‍ ഭരണാധികാരികള്‍ നല്‍കിവരുന്ന എല്ലാ സഹായത്തിനും ജി.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് നന്ദി രേഖപ്പെടുത്തി.