മനാമ: ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം പുതിയ ലോഗോ പ്രകാശനവും സൂം മീറ്റ് പ്രോഗ്രാമിന്റെ ഔപചാരിക ഉല്‍ഘാടനവും ബിസിനസ് ഫോറം ചെയര്‍മാന്‍ ഡോ ജോര്‍ജ് മാത്യു നാട്ടില്‍ നിന്ന് നിര്‍വഹിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബഹ്‌റൈനിലെ വിവിധ മേഘലയിലുള്ള മലയാളി കച്ചവടക്കാരുടെ വിവിധ വിഷയങ്ങളും പ്രശ്‌നങ്ങളും പൊതു സമൂഹത്തില്‍ കൊണ്ട് വരികയും കഴിയാവുന്ന രീതിയില്‍ പരിഹരിക്കുകയും മറ്റു വിവിധ സാമൂഹ്യ സേവനത്തില്‍ എണ്ണിയാല്‍ തീരാത്ത പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നല്ല രീതിയില്‍ നടത്തി മാതൃകയാകുകയും ചെയ്ത പ്രവര്‍ത്തനങ്ങളെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ബിസിനസ് ഫോറം യൂത്ത് വിംഗ് ഭാരവാഹികളും വിശിഷ്ട വ്യക്തികളും സൂം മീറ്റിലൂടെ വിലയിരുത്തി.
കൂടാതെ നിലവിലെ സാഹചര്യത്തില്‍ പൊതു കച്ചവട രംഗത്തുള്ള വരെ കോര്‍ത്തിണക്കി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തനം ശക്തമാകുന്നതിനും ഏകോപിക്കുന്നതിന്റെയും ആവശ്യകത വിവിധ അംഗങ്ങള്‍ വിലയിരുത്തി. ബഹ്‌റൈന്‍ ഭരണകൂടം വ്യാപാര, വ്യവസായ രംഗത്ത് ഏര്‍പ്പെടുത്തിയ വലിയ സഹായം കോവിഡ് മഹാമാരിയില്‍ ഏറെ ആശ്വാസമായി. ഇത് ബിസിനസ് ഫോറം നന്ദിയോടെ സ്മരിക്കുകയും ദേശീയ ദിനത്തില്‍ തന്നെ ലോഗോ പ്രകാശനം നടത്തിയതും ബഹ്‌റൈന്‍ രാജ്യത്തോട് കാണിക്കുന്ന ബഹുമാനമാണന്നും ബിസിനസ് ഫോറം വിലയിരുത്തി.
മാറിയ സാഹചര്യത്തില്‍ പിന്നിട്ട ഒന്നര പതിറ്റാണ്ടിന് ശേഷം നടത്തിയ ലോഗോ പ്രകാശനം, കച്ചവടരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശം നല്‍കുകയാണെന്നും ബിസിനസ് ഫോറം, യൂത്ത് വിംഗ് ഭാരവാഹികള്‍ പ്രസ്താവിച്ചു.
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി, ബഷീര്‍ അമ്പലായി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ റിയാസ് തരിപ്പയില്‍, സക്കരിയ പി പുനത്തില്‍, സുബൈര്‍ കണ്ണൂര്‍, അശറഫ് മായഞ്ചേരി അബ്ദുല്‍ ജലീല്‍ എം എ, ഫസല്‍ ഹഖ്, ഫ്രാന്‍സിസ് കൈതാരത്ത്, നിയാസ്, മൊയ്തീന്‍ ഹാജി, മൂസ്സഹാജി, ലത്തീഫ് ആയഞ്ചേരി, അലക്‌സ് ബേബി, അനീഷ് കെ വി, സാദിഖ്, ബിസിനസ് ഫോറം യൂത്ത് വിംഗ് പ്രസിഡന്റ് സെമീര്‍ ഹംസ, മിഹ്‌റാസ് ഇബ്രാഹിം, ആന്റണി പൗലോസ്, അന്‍വര്‍ കണ്ണൂര്‍, മുഹമ്മത് സവാദ്, സനു, സെലീം കണ്ണൂര്‍, റാഷി കണ്ണങ്കോട്ട് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. നൗഫല്‍ അബൂബക്കര്‍ നന്ദി പറഞ്ഞു.