മനാമ: ബഹറൈന്‍ പ്രധാന മന്ത്രിയായിരുന്ന ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇടവകാംഗവും മാദ്ധ്യമപ്രവര്‍ത്തകനുമായ സോമന്‍ ബേബി കത്തീഡ്രലിന്റെ ആദരാഞ്ജലികള്‍ അറിയിച്ചു.
കഴിഞ്ഞ നാളുകളില്‍ സെന്റ് മേരീസ് ദേവാലയത്തിനോടും പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിമാരോടും അഭിവന്ദ്യ മെത്രാപ്പോലീത്താമാരോടും കാണിച്ച സ്‌നേഹത്തിനും കരുതലിനും പ്രധാനമന്ത്രിയോടും ഒപ്പം രാജ കുടുംബത്തിനോടും നാം കടപ്പെട്ടിരിക്കുന്നു ഏന്നും അദ്ദേഹം പറഞ്ഞു. ഭദ്രാസന മെത്രാപ്പോലിത്താ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ അനുശോചന സന്ദേശം റവ. ഫാ. ബിജു ഫിലിപ്പോസ് വായിക്കുകയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അനുശോചനം അറിയിക്കുകയും ചെയ്തു. കത്തീഡ്രല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് ഇടവകയുടെ അനുശോചന പ്രമേയം അവതരിപ്പിക്കുകയും കത്തീഡ്രല്‍ ട്രസ്റ്റി സി. കെ. തോമസ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.