മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ വിവിധ പ്രവാസി സംഘടനകള്‍ അനുശോചിച്ചു.
ദീര്‍ഘകാലം പ്രധാനമന്ത്രി പദവിയിലിരുന്നു സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ കൊയിലാണ്ടി കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും ഇന്ത്യയുമായും പ്രവാസി സമൂഹവുമായെല്ലാം ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ട്മാണെന്നും കൊയിലാണ്ടി കൂട്ടം വിലയിരുത്തി. ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി. പ്രവാസികളെ വളരെയധികം സ്‌നേഹത്തോടും കരുതലോടും കണ്ട ഭരണാധികാരിയായിരുന്നു അദ്ദേഹം എന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു
വിദ്യാഭ്യാസ രംഗത്തും മറ്റും അദ്ദേഹം വലിയ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയതായി സിജി ബഹ്റൈന്‍ ചാപ്റ്റര്‍ അനുസ്മരണ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. പ്രവാസികളുടെ ഇഷ്ട നാടായി ഈ കൊച്ചു ദ്വീപ് മാറ്റിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ അനുശോചിച്ചു. നീണ്ട നാലു പതിറ്റാണ്ടു കാലം ഈ രാജ്യത്തെ സുസ്ഥിതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ പ്രധാനമന്ത്രി വഹിച്ച പങ്ക് വളരെ വലുതാണ്. ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ ദേഹ വിയോഗത്തില്‍ ബഹ്റൈന്‍ ഒഐസിസി ദേശീയകമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
ഒരു വിവേചനവും ഇല്ലാതെ സ്വദേശികളോടൊപ്പം വിദേശികളെയും ഹൃദയത്തോട് ചേര്‍ത്ത് വച്ച ഭരണാധികാരി ആയിരുന്നു. ഹൃദയ വിശാലതകൊണ്ട് ലോകത്തെ കീഴടക്കിയ മഹാനായ ഭരണാധികാരി ആയിരുന്നു അദ്ദേഹമെന്ന് ഒഐസിസി ബഹ്റൈന്‍ ദേശീയകമ്മറ്റി അനുസ്മരിച്ചു. ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി. പ്രവാസികളെ വളരെയധികം സ്‌നേഹത്തോടും കരുതലോടും കണ്ട ഭരണാധികാരിയായിരുന്നു എന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു
ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചനം അറിയിച്ചു. ദീര്‍ഘ വീക്ഷണവും ഇച്ഛാശക്തിയുമുള്ള ഒരു ഭരണാധികാരി എന്നതിലുപരി രാജൃത്തെ സാധാരണക്കാരായ ജനങ്ങളുടെ കാരൃങ്ങളില്‍ ശ്രദ്ധയും പ്രശ്‌നങ്ങളില്‍ നീതിപൂര്‍വ്വമായ ഇടപെടലുകളും നടത്തിയ ഭരണാധിപന്‍മാരില്‍ ഒരാളായിരുന്നു. രാജ കുടുംബത്തിന്റെയും ജനതയുടേയും ദുഖത്തില്‍ പങ്ക് ചേരുന്നതായും വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പത്രകുറിപ്പിലൂടെ അറിയിച്ചു. ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വേര്‍പാടില്‍ യുപിപി ദുഃഖം രേഖപ്പെടുത്തി. ബഹ്‌റിന്റെ പുരോഗതിക്കായി കഠിനപ്രയത്‌നം ചെയ്ത ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. ആധുനിക ബഹ്റൈന്‍ കെട്ടിപ്പടുക്കുന്നതില്‍ വിലമതിക്കാനാവാത്ത പങ്കു വഹിച്ച ഭരണാധികാരിയുന്നു അദ്ദേഹം എന്നും യുപിപി അനുസ്മരിച്ചു.
പ്രധാനമന്ത്രിയുടെ വേര്‍പാടില്‍ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആധുനിക ബഹ്‌റൈന്റെ വികസനത്തിലും പുരോഗതിയിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുശോചനക്കുറിപ്പില്‍ അറിയിച്ചു. ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ ശ്രീ നാരായണ കള്‍ചറല്‍ സൊസൈറ്റി ഭാരവാഹികളും അംഗങ്ങളും അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ സ്‌നേഹവും പരിഗണനയും പ്രത്യേകം അനുസ്മരിച്ചു.
ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും, പ്രത്യേകിച്ചു പ്രവാസികളോട് സഹാനുഭൂതിയുമുള്ള ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം രാജ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതായി ലാല്‍ കെയെര്‍സ് ബഹ്റൈന്‍ അറിയിച്ചു.
ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ദുഃഖം രേഖപ്പെടുത്തി. ബഹ്റൈന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്കായി കഠിനമായി പ്രയത്നിച്ച ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു. ബഹ്റൈന്‍ രാജ കുടുംബത്തിനും ജനതക്കും ഗവണ്‍മെന്റിനും ഉണ്ടായ ഈ വലിയ നഷ്ടത്തില്‍ അഗാധമായ ദുഖവും തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ രേഖപ്പെടുത്തി. ബഹ്റൈന്‍ പ്രധാനമന്ത്രിയായി ദീര്‍ഘകാലം സേവനം അനുഷ്ടിച്ച ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ സംസ്‌കൃതി ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈന്റെ വളര്‍ച്ചയില്‍ പ്രധാനമന്ത്രി വഹിച്ച പങ്കു നിസ്തുലമാണെന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണയും സഹകരണങ്ങളും എന്നും ഓര്‍മിക്കുമെന്നും സംസ്‌കൃതി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ ബഹ്റൈന്‍ ഒഐസിസി യൂത്ത് വിംഗ് അനുശോചനം രേഖപ്പെടുത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാന മന്ത്രിയുടെ വിയോഗം ബഹ്റൈന്‍ ജനതക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ്. പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ ജനതാ കള്‍ച്ചറല്‍ സെന്റര്‍ അനുശോചനം രേഖപ്പെടുത്തി. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന മുഴുവന്‍ ജനതയേയും ഒന്നായിക്കരുതി ദീര്‍ഘവീക്ഷണത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാനെന്ന് ജെ.സി.സി. അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വേര്‍പാടില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറവും യൂത്ത് വിംഗും സംയുക്തമായി അനുശോചിച്ചു. പ്രധാനമന്ത്രി പദവിയില്‍ ഇക്കാലമത്രയും അദ്ദേഹത്തിന്റെ വിശാലമായ വീക്ഷണത്തിന്റെ ഭാഗമായി വിദേശി കച്ചവടക്കാര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കിയ ഭരണ നൈപുണ്യം എടുത്ത് പറയേണ്ടതാണ് പ്രത്യകിച്ച് ബഹ്‌റൈന്‍ പ്രവാസികള്‍ക്കും ഏറെ ഗുണം ചെയ്തിട്ടുണ്ടന്നും ഫോറം അനുസ്മരിച്ചു.
ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ മാതാ അമൃതനന്ദമായി സേവാ സമിതി അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ശക്തമായ ഭരണം കാഴ്ച്ച വച്ച മികച്ച ഒരു ഭരണാധികാരിയെ ആണ് നമുക്ക് നഷ്ടമായത്, പ്രവാസികള്‍ക്ക് എന്നും താങ്ങും തണലുമായ അദ്ദേഹത്തിന്റെ വേര്‍പാട് ഒരിക്കലും നികത്താനാവാത്തതാണെന്ന് മാസ്സ് പറഞ്ഞു.
ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ കേരള കാത്തോലിക് അസോസിയേഷന്‍ അനുശോചിച്ചു. ബഹ്റൈന്‍ ജനങ്ങള്‍ക്കും, പ്രവാസി സമൂഹത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട് എന്നു യോഗം വിലയിരുത്തി. ബഹ്റൈന്‍ രാജ്യത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും പ്രധാന പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നു അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ ഫ്രറ്റേര്‍ണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ദുഃഖം രേഖപ്പെടുത്തി. ഇന്ത്യന്‍ സമൂഹത്തോട് വളരെ കരുതലും സ്‌നേഹവും കാട്ടിയ ഒരു മികച്ച ഭരണാധികാരിയും മനുഷ്യ സ്‌നേഹിയേയുമാണ് നഷ്ടമായതെന്ന് അനുശോചനക്കുറിപ്പില്‍ ഭാരവാഹികള്‍ അറിയിച്ചു.
ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപെടുത്തി. ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും പ്രവാസി സമൂഹത്തോട് സഹാനു ഭൂതിയും ഉള്ള മികച്ച ഭരണാധികാരി ആയിരുന്നു അദ്ദേഹം. രാജകുടുംബത്തിന്റെ ദുഃഖത്തില്‍പങ്ക് ചേരുന്നതായി പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ പത്ര കുറിപ്പിലൂടെ അറിയിച്ചു.