മനാമ: കേരളത്തിലെ പ്രശസ്ത കൗണ്‍സിലറും മോട്ടിവേഷന്‍ സ്പീക്കറും എഴുത്തുകാരനുമായ പി.എം.എ ഗഫൂറിന് ഫ്രന്‍സ് സോഷ്യല്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. മനുഷ്യ ബന്ധങ്ങള്‍ക്കടിസ്ഥാനം സൗഹൃദമാണെന്നും ഫാസിസത്തെ വരെ ക്രിയാത്മകമായി നേരിടാന്‍ ഇത് വഴി സാധ്യമാകുമെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ വ്യക്തമാക്കി.
സൗഹൃദത്തിന്റെ വരികള്‍ കോറിയിടുന്ന ഫ്രന്‍സ് എന്ന പേര്, തന്നെ ഏറെ ആകര്‍ഷിക്കുകയുണ്ടാായി. മനുഷ്യര്‍ക്കിടയില്‍ സൗഹൃദവും സഹവര്‍ത്തിത്വവു പ്രസരിപ്പിക്കാനും അത് വഴി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സാധിക്കണം. ചെറുതിനെ പോലും അവഗണിക്കാതിരിക്കാന്‍ സാധിക്കണം. വലിയ ജുറാസിക്കുകള്‍ക്ക് വംശ നാശം സംഭവിക്കുകയും ചെറിയ ഉറുമ്പുകള്‍ അതിജീവനം നേടുകയും ചെയ്ത ഭൂമിയാണിത്. അത് കൊണ്ട സമൂഹത്തെ ഭിന്നിപ്പിക്കുകയും വാപിളര്‍ന്ന് വിഴുങ്ങാന്‍ വഴികള്‍ തേടുകയും ചെയ്യുന്ന ജുറാസിക്കുകള്‍ക്ക് അധിക കാലം നിലനില്‍പില്ലെന്നത് നിസ്തര്‍ക്കമാണെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
സിഞ്ചിലെ ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷനായിരുന്നു. സാമൂഹിക പ്രവര്‍ത്തകരായ കെ.ടി സലീം, ഗംഗന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Content Highlights: