മനാമ: ബഹ്‌റൈന്‍ കേരളാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍.എസ്.എസ്) വനിതാ വിഭാഗത്തിന്റെ നേതൃത്വ ത്തില്‍ ഒന്‍പത്്അധ്യായങ്ങളിലായി നടത്തിവന്ന പ്രസംഗ, നേതൃത്വ പരിശീലന കളരിയുടെ സമാപനവും പുതിയ സ്പീക്കര്‍സ് ക്ലീിന്റെ ഉദ്ഘാടനവും എന്‍.എസ്.എസ് പ്രസിഡന്റ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഗുദേബിയയിലെ എന്‍.എസ്.എസ് ആസ്ഥാന മന്ദിര ത്തില്‍ വച്ച് നടന്നു.
ചടങ്ങ് കൗണ്‍സിലിംഗ്, വിദ്യാഭ്യാസ മേഖലകളില്‍ പ്രഗല്‍ഭനായ ഡോ. ജോണ്‍ പനക്കല്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു, മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കരയും ടോസ്സ്റ്റുമാസ്റ്റര്‍ മദന്‍മോഹന്‍ അമ്പാട്ടും ആശംസകള്‍ നേര്‍ന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സതീഷ് നായര്‍ സ്വാഗത പ്രസംഗം നിര്‍വഹിച്ചു. പ്രസംഗ കളരിയുടെ മെന്റര്‍ വിശ്വനാഥന്‍ ഭാസ്‌കരന് ഡോ. ജോണ്‍ പനക്കല്‍ മെമെന്റോ നല്‍കി ആദരിച്ചു.
ലേഡീസ് വിങ് കണ്‍വീനര്‍ സുമിത്ര പ്രവീണും വൈസ് പ്രസിഡന്റ് ഗോപകുമാറും ചടങ്ങില്‍ സംസാരിച്ചു. പരിശീലനം പൂര്‍ത്തീകരിച്ച വിമല സുരേഷ്, രാധ ശശിധരന്‍, ശ്രീജാ സുരേഷ്, രവീന്ദ്രന്‍, പ്രദീപ് ഭാസ്‌കരന്‍, ബിജീഷ് എന്നിവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പങ്കെടുത്തവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു. ഒപ്പം പഠന കളരിയില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ച വച്ചതിന് സതീഷ് നായര്‍ക്ക് ബെസ്റ്റ് പെര്‍ഫോര്‍മര്‍ സമ്മാനവും നല്‍കി.
ലീബാ രാജേഷ് മുഖ്യ അവതാരകയായി, രമാ സന്തോഷ് നന്ദി പ്രകാശിപ്പിച്ചു. സ്പീക്കര്‍സ് ക്ലീില്‍ അംഗമാകുന്നതിന് താല്പര്യം ഉള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 39147270 (സുമ നായര്‍) 39628609 (രമ സന്തോഷ്) എന്നീ നമ്പറില്‍ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.