മനാമ: ബോളിവുഡിലെ പ്രശസ്ത ഗായകനായിരുന്ന കിഷോര്‍ കുമാറിനും പ്രമുഖ സംഗീ സംവിധായകന്‍ ആര്‍.ഡി.ബര്‍മ്മനും സ്മരണാഞ്ജലിയായി ബഹ്‌റൈനില്‍ സംഗീത നിശ അവതരിപ്പിക്കുന്നു. 

വെള്ളിയാഴ്ച രാത്രി എട്ടു മണിക്കു ക്രൗണ്‍ പ്‌ളാസാ ഹോട്ടലില്‍ നടക്കുന്ന സംഗീത പരിപാടി കിഷോര്‍ കുമാറിന്റെ മകനും പ്രശസ്ത ഗായകനുമായ അമിത്കുമാര്‍ നയിക്കും. ്ര

പ്രമുഖ ബോളിവുഡ് നടന്‍ രണ്‍ധീര്‍ കപൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകന്‍ ഡോ. റാം വാധ്വാനി അറിയിച്ചു.  ടിക്കറ്റുള്ളവര്‍ക്കായിരിക്കും പ്രവേശനം