മനാമ:ബഹ്‌റൈന്‍ ഒഐസിസി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. സല്‍മാനിയ കെ.സി.എ ഓഡിറ്റോറിയത്തില്‍ വെച്ച്  നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. 

ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണിക്കുളം സ്വാഗതം പറഞ്ഞു. ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഗാന്ധിയന്‍ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പി ടിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു . 
   
ഒഐസിസി ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, രവി സോള, എം .ഡി ജോയ് ,മനു മാത്യു, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, വനിത വിഭാഗം പ്രസിഡന്റ് ഷീജ നടരാജന്‍, ജില്ല പ്രസിഡന്റുമാരായ എബ്രഹാം ശാമുവല്‍, ജമാല്‍ കുറ്റിക്കാട്ടില്‍, രാഘവന്‍ കരിച്ചേരി, നസീമുദ്ധീന്‍, ജോജി ലാസര്‍, സെക്രട്ടറിമാരായ ജലീല്‍ മുല്ലപ്പള്ളി ,സല്‍മാനുല്‍ ഫാരിസ് ,ബിജുബാല്‍, സുരേഷ്, യൂത്ത് വിങ് ഭാരവാഹികളായ സുനില്‍ കെ ചെറിയാന്‍, ബാനര്‍ജി ഗോപിനാഥന്‍, അന്‍സല്‍ കൊച്ചൂടി, ബിനു പാലത്തിങ്ങല്‍ ,ആകിഫ്, നിസാര്‍, തോമസ്, മറ്റു ഒഐസിസി ഭാരവാഹികളായ സോവിച്ചന്‍ ചേന്നാട്ടുശ്ശേരി, തോമസ് കാട്ടുപറമ്പന്‍, ഇസ്മായില്‍, സജി എരുമേലി, ഷാജി ജോര്‍ജ് ,അനസ്, സുനില്‍, ബിജു അടുക്കളത്തില്‍, സുരേഷ് മണ്ടോടി, ഡേവിസ്, അജി, ഗിരീഷ്, ബ്രൈറ്റ്  തുടങ്ങിയവര്‍ സംസാരിച്ചു.