മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ചറല്‍ കോണ്‍ഗ്രസ്സ് ഹെല്‍പ് ഡസ്‌ക് ആഭിമുഖ്യത്തില്‍ ഇഫ്താര്‍ കിറ്റ് വിതരണം തുടങ്ങി. ബുദയ്യയിലെ തൊഴിലാളി ക്വാമ്പില്‍ നൂറോളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്താണ് തുടക്കം കുറിച്ചത്. ഐ.വൈ.സി.സി. പ്രസിഡന്റ് അനസ് റഹിം വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെല്‍പ് ഡസ്‌ക് കണ്‍ വീനര്‍ മണിക്കുട്ടന്‍, ഷംസീര്‍ വടകര, അബ്ദുള്‍ ഹസീബ്, ഷിബിന്‍ തോമസ്, സമീറ പാലക്കാട്, നിബു എന്നിവര്‍ നേതൃത്വം നല്‍കി.