മനാമ: എല്‍ എം ആര്‍ എ മുന്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ഹിഷാം അദ്വാനിന്റെ വിയോഗത്തില്‍ കെ എം സി സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. 

വര്‍ഷങ്ങളായി കെ എം സി സിയുമായി അടുത്തബന്ധം പുലര്‍ത്തി വന്നിരുന്ന അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഏറെ വേദനാജനകമാണെന്നും എല്‍ എം ആര്‍ എയുമായുള്ള കെ എം സി സിയുടെ ബന്ധത്തിന് തുടക്കമിട്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. 

സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ കണ്ട് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പ്രവാസികളോട് ഏറെ സ്‌നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്. 

കെ എം സി സിയുടെ പ്രവര്‍ത്തനങ്ങളില്‍ തല്പരനായിരുന്ന അദ്ദേഹം നല്‍കിയ സഹകരണ- സഹായങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഉദ്യോഗസ്ഥതലങ്ങളില്‍ നിന്ന് വേണ്ട പിന്തുണയും സഹായങ്ങളുമായി എന്നും കെ എം സി സിയെ ചേര്‍ത്തുപിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. 

അദ്ദേഹത്തിന്റെ വിയോഗം വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു