മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭയായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.പി സെയ്തലവി. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍' എന്ന പേരില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ ഓണ്‍ലൈന്‍ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ പാരമ്പര്യത്തിലെ കണ്ണിയായ ശിഹാബ് തങ്ങള്‍ സാധുക്കളുടെ അത്താണിയായാണ് ജീവിച്ചത്.
സൂം വഴി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം ശിഹാബ് തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഹ്റൈനുമായുള്ള മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ഒ.കെ കാസിം നന്ദിയും പറഞ്ഞു. ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, ഗഫൂര്‍ കൈപ്പമംഗലം, മുസ്തഫ കെ പി, എ പി ഫൈസല്‍, എം എ റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി വി മന്‍സൂര്‍ സൂം മീറ്റിംഗ് നിയന്ത്രിച്ചു.