മനാമ: കേരളത്തിലെ കമ്യൂണിസ്റ്റ്് പ്രസ്ഥാനത്തിലെ അതുല്യനേതാവായിരുന്ന സി.എച്ച് കണാരന്‍ അന്തരിച്ചിട്ട് 47 വര്‍ഷം തികഞ്ഞ ഒക്ടോബര്‍ 20 ന് ബഹ്റൈന്‍ പ്രതിഭയുടെ നേതൃത്വത്തില്‍ സി.എച്ച്. കണാരന്‍ സ്മരണ പുതുക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബര്‍ 20 നാണ് അദ്ദേഹം അന്തരിച്ചത്. കമ്യൂണിസ്റ്റ് ധീരതയുടെയും സംഘാടകത്വത്തിന്റെയും സമാനതകളില്ലാത്ത മുഖമായിരുന്നു സി.എച്ചിന്റേത്. കോഴിക്കോട് ജില്ലയിലെ അഴിയൂരാണ് ജനിച്ചത്. പുന്നോലിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍പഠനവേളയില്‍ത്തന്നെ ദേശീയപ്രസ്ഥാനത്തിന്റെ ആശയം സി.എച്ചില്‍ സ്വാധീനം ചെലുത്തി. അതുവഴിയാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി അദ്ദേഹം ബന്ധപ്പെടുന്നത്. 

പ്രതിഭ ആസ്ഥാനത്തു നടന്ന അനുസ്മരണ ചടങ്ങില്‍ പി ശ്രീജിത്ത് അധ്യക്ഷം വഹിച്ചു. പ്രതിഭ ജോയിന്റ് സെക്രട്ടറി ലിവിന്‍ കുമാര്‍ സ്വാഗതം പറഞ്ഞു . ഷെരിഫ് കോഴിക്കോട് ആനുകാലിക വിശദീകരണവും , മഹേഷ് മൊറാഴ സി എച്ച് കണാരന്‍ അനുസ്മരണ പ്രഭാഷണവും നടത്തി.