മനാമ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാ അംഗവുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ ബഹ്‌റൈനിലെ വിവിധപ്രവാസി സംഘടനകള്‍ അനുശോചിച്ചു. ദീര്‍ഘകാലം രാജ്യസഭാ അംഗവും ലോക്‌സഭാ അംഗവുമായിരുന്ന അഹമ്മദ് പട്ടേലിന്റെ വിയോഗം പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്ന് ഐവൈസിസി ദേശീയ കമ്മറ്റി അനുശോചിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതു സമൂഹത്തിനും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമായിരുന്നു എന്ന് ഐവൈസിസി പ്രസിഡണ്ട് അനസ് റഹീം, ജനറല്‍ സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, ട്രഷര്‍ നിധീഷ് ചന്ദ്രന്‍ എന്നിവര്‍ അനുശോചനക്കുറുപ്പില്‍ അറിയിച്ചു.
അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ ഐഒസി ബഹ്റൈന്‍ ഘടകം അനുശോചനം രേഖപ്പെടുത്തി. അഞ്ച് പ്രാവശ്യം രാജ്യസഭാ എംപിയും മൂന്ന് പ്രാവശ്യം ലോക്‌സഭാ എംപിയുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതു സമൂഹത്തിനും തീരാനഷ്ടമാണെന്ന് ഐഓസി ബഹ്റൈന്‍ ഘടകം പ്രസിഡണ്ട് മുഹമ്മദ് മന്‍സൂര്‍ അനുശോചനക്കുറുപ്പില്‍ അറിയിച്ചു
അഹമ്മദ് പട്ടേലിന്റെ വേര്‍പാടില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ കേരള ഘടകം അനുശോചനം രേഖപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെയെന്നും അദ്ദേഹത്തിന്റെ വേര്‍പാട് ഏല്‍പ്പിച്ച ദു:ഖത്തെ അതിജീവിക്കാന്‍ കുടുംബത്തിന് കരുത്തുണ്ടാവട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് അലിഅക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, തരുണ്‍ ഗൊഗോയ് എന്നിവരുടെ വിയോഗം രാജ്യത്തെ ജനാധിപത്യ മതേതര ശക്തികള്‍ക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ബഹ്റൈന്‍ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. അഹമ്മദ് പട്ടേല്‍, തരുണ്‍ ഗൊഗോയ് എന്നീ നേതാക്കളുടെ വിയോഗം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താ നം അഭിപ്രായപ്പെട്ടു.
അഹമ്മദ് പട്ടേലിന്റെ ആകസ്മിക വേര്‍പാടില്‍ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മതേതരത്വവും ജനാധിപത്യവും പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന ഇന്ത്യയില്‍ രാഷ്ട്രീയ അതികായനായ നേതാവിന്റെ വിയോഗം മതേതര ചേരിക്ക് കനത്ത നഷ്ടമാണ്. ഏറ്റെടുത്ത പദവികളിളെല്ലാം ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിച്ച നേതാവായിരുന്നു അഹമ്മദ് പട്ടേല്‍ എന്ന് ജില്ല പ്രസിഡന്റ് ജോജി ലാസര്‍, ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ്, ആക്ടിങ് പ്രസിഡന്റ് നിസാര്‍ കുന്നംകുളത്തിങ്ങല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.