മനാമ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടാായി ബഹ്‌റൈനിലെ കലാ സാംസ്‌ക്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ മുപ്പതാം വാര്‍ഷികാഘോഷ പരിപാടി 'പവിഴ സ്മൃതി ' സമാപന സമ്മേളനം 2020 ജനുവരി 17 വൈകുന്നേരം 6 മണിക്ക് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അഡ്വക്കേറ്റ് ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
പ്രസ്തുത സമ്മേളനത്തില്‍ ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി ബ്രഹമശ്രീ ഋതംബരാനന്ദ സ്വാമികള്‍, ബഹ്റിനിലെ വ്യവസയ പ്രമുഖനും പവിഴ സ്മൃതി കമ്മറ്റി രക്ഷാധികാരിയുമായ ബാബുരാജ്, ഗള്‍ഫ് മേഖലയിലെ ശ്രീ നാരായണ പ്രസ്ഥാനങ്ങളായ സേവനം ദുബായ് പ്രസിഡന്റ് രാജന്‍, സാരഥി കുവൈറ്റ് പ്രസിഡന്റ് സുഗുണന്‍, എസ്.എന്‍.സി.എസ് സ്ഥാപകാംഗം ഭാസ്‌ക്കരന്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉള്‍പ്പടെ ബഹ്റിനിലെ കലാ സാംസ്‌ക്കാരിക രംഗത്ത പ്രമുഖര്‍ പങ്കെടുക്കും.
ഈ സമ്മേളന വേദിയില്‍ വച്ച് ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും ഒപ്പം 25 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകരെയും ആദരിക്കും.
സമാപന സമ്മേളനത്തോട് അനുബന്ധിച്ചു പ്രസിദ്ധ നാടന്‍ പാട്ടുകാരി പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ട്, മഴവില്‍ മനോരമ ഫെയിം വിഷ്ണുരാജും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, സോപാനം വാദ്യകലാ സംഘം അവതരിപ്പിക്കുന്ന ചെണ്ടമേളം, കലാമണ്ഡലം ജിദ്യയുടെ ശിക്ഷണത്തില്‍ അവതരിപ്പിക്കുന്ന നൃ ത്തം തുടങ്ങി വ്യത്യസ്ത കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 16 വൈകുന്നേരം 7.30 മുതല്‍ പ്രസിദ്ധ ഗസല്‍ ഗായകന്‍ പദ്മകുമാര്‍ തിരുവനന്തപുരവും ,മകന്‍ ദേവാനന്ദും ചേര്‍ന്ന് ഒരുക്കുന്ന ഗസല്‍ സന്ധ്യയും ,സൗഹൃദ ഡിന്നറും ട്യൂബ്ലിയിലെ മര്‍മാറിസ് ഹാളില്‍ നടക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആക്ടിംഗ് ചെയര്‍മാന്‍ സുരേഷ് ശിവാനന്ദന്‍, (39460075), ആഘോഷ കമ്മറ്റി കണ്‍വീനര്‍ സന്തോഷ് ബാബു (33308426) എന്നിവരുമായി ബന്ധപ്പെക.
Content Highlights: 30th annual celebration of SN cultural society