നെടുംകുന്നം(കോട്ടയം): പഞ്ചായത്തിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വിനോദ് നല്‍കിയത് 100 ടി.വി. നെടുംകുന്നം വിദ്യാസദനത്തില്‍ വിനോദ് ജി.നായരാണ് ടി.വി.കള്‍ നല്‍കിയത്.
ഇലക്ട്രോണിക്സ് കട നടത്തുന്ന വിനോദ് കടയിലെ പഴയ ടി.വി.കള്‍ റിപ്പയര്‍ ചെയ്തും സുഹൃത്തുക്കളില്‍നിന്ന് വാങ്ങിയുമാണ് പദ്ധതി നടപ്പാക്കിയത്. ഇതോടെ പഞ്ചായത്തംഗങ്ങളടക്കം ടി.വി.കള്‍ക്കായി വിനോദിനെ സമീപിച്ചുതുടങ്ങി.
ആദ്യഘട്ടത്തില്‍ വിനോദ് 50 ടി.വി. വിതരണം ചെയ്തിരുന്നു. മനോജ് ഇന്ദ്രനീലം, ശാസ്താംകാവ് ക്ഷേത്രം പ്രസിഡന്റ് ജി.രാജ്കുമാര്‍ തുടങ്ങിയവരാണ് സഹായം നല്‍കിയത്. നെടുംകുന്നം ധര്‍മശാസ്താക്ഷേത്രത്തില്‍ നടത്തിയ ടി.വി. വിതരണ പദ്ധതി ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
അയ്യപ്പസേവാസംഘം പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി.രാമന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രവി സോമന്‍, കറുകച്ചാല്‍ സി.ഐ. കെ.എല്‍.സജിമോന്‍, വി.എം.ഗോപകുമാര്‍, എന്‍.ലളിതാഭായി, ശശികുമാരന്‍ നായര്‍, പി.ജി.ഹരിലാല്‍, ജി.രാജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
content highlights: vinod gives 100 televisions to students