മുണ്ടക്കയം(കോട്ടയം): പഞ്ചായത്തിലെ കരിനിലം വാര്‍ഡിലെ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യത്തിന് ടി.വി. വാങ്ങാന്‍ പണം നല്‍കി തൃശ്ശൂര്‍ കളക്ടര്‍ ഷാനവാസ്.

സി.പി.എം. കരിനിലം ബ്രാഞ്ച് കമ്മിറ്റിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷും കുട്ടികളുടെ ബുദ്ധിമുട്ട് നേരിട്ട് ബോധ്യപ്പെട്ടതോടെ, കരിനിലം സ്വദേശിയായ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഷാനവാസിനെ വിവരം ധരിപ്പിച്ചു. അദ്ദേഹം കുട്ടികള്‍ക്ക് ടി.വി. വാങ്ങാന്‍ പണം നല്‍കി.

സി.പി.എം. കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ.രാജേഷ് ടി.വി. കൈമാറി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, മുണ്ടക്കയം സൗത്ത് ലോക്കല്‍ സെക്രട്ടറി റെജിന റഫിക്, ബ്ലോക്ക് മെമ്പര്‍ പി.കെ.പ്രദീപ്, ബ്രാഞ്ച് സെക്രട്ടറി സി.ആര്‍.രതീഷ്, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി അനൂപ്, അപര്‍ണ രതീഷ്, അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.

content highlights: thrissur collector donates money to buy tv for students