കുമളി: കോവിഡ് രണ്ടാം തരംഗത്തില്‍ പഠനം പ്രതിസന്ധിയിലായ 50 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കി അണക്കരയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക കൂട്ടായ്മ.

അധ്യപകര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ ഈ സ്‌കൂളിലെ അന്‍പതോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങളില്ലെന്ന് കണ്ടെത്തുകയായിരുന്നു.

വലിയൊരുതുക തന്നെ ഇതിനായി വേണ്ടിവരുമെന്ന് അറിയാമെങ്കിലും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുന്നതിന് മുന്‍ഗണന നല്‍കികൊണ്ട് മുഴുവന്‍ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കാന്‍ സ്‌കൂളിലെ അധ്യാപകര്‍ തീരുമാനിച്ചത്.

പൂര്‍ണമായ പിന്തുണ എല്ലാവരില്‍ നിന്നും ലഭിച്ചതോടെ ഫോണുകള്‍ വാങ്ങി നല്‍കാനുള്ള പണം ഇവര്‍ക്കിടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പീരുമേട് എം.എല്‍.എ. വാഴൂര്‍ സോമന്‍ മൊബൈല്‍ ഫോണ്‍ വിതരണം ഉദ്ഘാടനം ചെയ്തു. മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് അധ്യാപകര്‍ നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ചക്കുപള്ളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായി.

യോഗത്തില്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സി.രാജശേഖരന്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീറണാകുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുസുമം സതീഷ്, ഷൈനി റോയി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നക്കുട്ടി വര്‍ഗീസ്, മാത്യു പി.ടി., ആന്റണി കുഴിക്കാട്ട്, അമ്പിയില്‍ മുരുകന്‍, ജോണ്‍ പോള്‍, റോബ്സണ്‍, മിനിമോള്‍ എം.എസ.് എന്നിവര്‍ സംസാരിച്ചു.

content highlights: teachers collective buys 50 mobile phones for students to attend online class