ചങ്ങനാശ്ശേരി: അയല്‍പക്കത്തെ കുടുംബത്തിന്റെ ദുരിതമറിഞ്ഞ് അവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കി പ്രവാസി. മകളുടെ മാമ്മോദീസ ചെലവ് ചുരുക്കിയാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയത്.
പ്രവാസിയായ ബിപിന്‍ ദേവസ്യായാണ് മകള്‍ ഡോണയുടെ മാമ്മോദീസാ ചടങ്ങിന്റെ ചെലവ് കുറച്ച് വീട് നിര്‍മിച്ചത്. കുറിച്ചി ഇലവുംതല വീട്ടില്‍ ശാന്തമ്മയുടെ കുടുംബത്തെ ചെറുപ്പംമുതല്‍ കണ്ടുപരിചയിച്ച കുറിച്ചിയിലെ മുന്‍ സി.പി.എം. പ്രവര്‍ത്തകന്‍ കൂടിയായ ബിപിന്‍ സഹായം നല്‍കുകയായിരുന്നു.
ബഹ്‌റൈനിലെ സഫീര്‍ ലിഫ്റ്റ് കമ്പനി ഉടമയാണ് ബിപിന്‍. ഭാര്യ പ്രിയ, മാതാവ് അച്ചാമ്മ ദേവസ്യ എന്നിവരും ഉദ്യമത്തിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തിയായ വീടിന്റെ താക്കേല്‍ദാനം സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്‍ അധ്യക്ഷത വഹിച്ചു. കെ.ഡി.സുഗതന്‍, വി.ആര്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു.
content highlights: NRI becomes a role model by reducing baptism function and building house for neighbour