കടുത്തുരുത്തി: വിവാഹച്ചെലവുകള്‍ക്കായി കരുതിയ തുകയുടെ വിഹിതം പഞ്ചായത്ത് ഡൊമിസിലറി കെയര്‍ സെന്ററിന് നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്. 

തലയോലപ്പറമ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അരുണ്‍കുമാറാണ് കോവിഡ് കാലത്ത് വിവാഹച്ചെലവ് ചുരുങ്ങിയതോടെ തുകയുടെ വിഹിതമായ 10000 രൂപ വെള്ളൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് രോഗികളെ പരിപാലിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. 

അരുണ്‍കുമാറും വധു അശ്വതിയും ചേര്‍ന്ന് വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യുവിന് സഹായം കൈമാറി. പഞ്ചായത്തംഗങ്ങളായ വി.കെ.മഹിളാമണി, ആര്‍.നികിതകുമാര്‍ എന്നിവരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

content highlights: newly wed couple donates money for covid prevention activities