വൈറ്റില: ആഘോഷങ്ങള്‍ ഒഴിവാക്കി ഉത്സവച്ചെലവിനായി പിരിഞ്ഞുകിട്ടിയ തുക ചികിത്സാ സഹായമായി നല്‍കി പൊന്നുരുന്നി സന്മാര്‍ഗദായിനി പുലയ സമാജവും മൈലാംപറമ്പില്‍ ഭദ്രകാളി ക്ഷേത്ര സമിതിയും. 

ഇരു വൃക്കകളും തകരാറിലായ, ആമ്പേലിപ്പാടം കുഞ്ഞന്റ മകന്‍ സുനില്‍ കുമാറിനാണ് സഹായം കൈമാറിയത്. 1,63,101 രൂപയാണ് ചികിത്സാ സഹായമായി നല്‍കിയത്. 

ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ആഘോഷങ്ങളെല്ലാം ഒഴിവാക്കി ഉത്സവം ക്ഷേത്രച്ചടങ്ങില്‍ മാത്രം ചുരുക്കിക്കൊണ്ടാണ് സമാജവും മഹിളാ സമാജവും അടങ്ങുന്ന ക്ഷേത്രം ഭാരവാഹികള്‍ തുക സ്വരൂപിച്ച് നല്‍കിയത്.

സമാജം ഭാരവാഹികള്‍ തുക സുനില്‍ കുമാര്‍ ചികിത്സാ സഹായ നിധിയുടെ രക്ഷാധികാരികളും കൗണ്‍സിലര്‍മാരുമായ ബിന്ദു, കെ.കെ. ശിവന്‍ എന്നിവര്‍ക്ക് കൈമാറി. സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. നിമേഷ്, എ.എന്‍. സജീവന്‍, ടി.കെ. രാധാകൃഷ്ണന്‍, അശോകന്‍, ലയന പ്രദീഷ് എന്നിവര്‍ സംസാരിച്ചു.